ദുബായ്: 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കി ടീമുകള്‍. ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ 20.50 കോടി രൂപയ്ക്ക് സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ തുകയ്ക്ക് വിറ്റുപോവുന്ന താരങ്ങള്‍ ഓസ്ട്രേലിയക്കാരായി. രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെയും സ്റ്റാര്‍ക്കിന്റെയും അടിസ്ഥാനവില.
ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനെ 6.80 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. രചിന്‍ രവീന്ദ്രയെയും ( 1.80 കോടി) ഷാര്‍ദുല്‍ ഠാക്കൂറിനെയും ( 4 കോടി ) ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കി. ജെറാള്‍ഡ് കോട്സീ മുംബൈ ഇന്ത്യന്‍സ് (5 കോടി) അസ്മത്തുള്ള ഒമര്‍സായി ഗുജറാത്ത് ടൈറ്റന്‍സ് (50 ലക്ഷം)
വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്മന്‍ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ (4 കോടി) ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു.
THE BIGGEST IPL BID EVER 😱
HISTORY CREATED here at the #IPLAuction
Australia's World Cup winning captain Pat Cummins is SOLD to @SunRisers for a HISTORIC INR 20.5 Crore 💰💰💰💰#IPL pic.twitter.com/bpHJjfKwED
— IndianPremierLeague (@IPL) December 19, 2023