കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വന്‍ തിരിച്ചടിയായി നായകന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഈ സീസണ്‍ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് സ്‌ട്രൈക്കര്‍ ലൂണയ്ക്ക് പരിക്കേറ്റത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് താരത്തിന് ഈ സീസണില്‍ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാനാകാത്ത അവസ്ഥ വന്നിരിക്കുന്നത്.
ALSO READ- ജനിച്ചനാള്‍ തൊട്ട് ഷാനിഫ് കൊല്ലാന്‍ ശ്രമിച്ചു; കുഞ്ഞിന്റെ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍; ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല; പോലീസ് ഏറ്റെടുത്ത് സംസ്‌കരിക്കും
ലൂണയുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് വിവരം. താരമിപ്പോള്‍ ചികിത്സയ്ക്കായി മുംബൈയില്‍ ആണുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.