ന്യൂയോര്‍ക്ക്: കായികലോകത്തെ ഏറ്റവും വലിയ കരാറുമായി മെക്‌സിക്കന്‍ ബോക്‌സര്‍ കനേലോ അല്‍വാറെസ്. 2,700കോടിയോളം രൂപക്കാണ് ഡാസന്‍ ഗ്രൂപ്പുമായി കനേലോ കരാര്‍ ഒപ്പിട്ടത്.
ബോക്‌സിങ് ലോകചാമ്പ്യനായ കനേലോ അല്‍വാറെസ് അഞ്ചുവര്‍ഷത്തെ കരാറാണ് ഡാസന്‍ സ്ട്രീമിങ് സര്‍വീസ് ഡാസനുമായി ഒപ്പിട്ടിരിക്കുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ അല്‍വാരെസ് പങ്കെടുക്കും. 2,700 കോടിയോളം രൂപയുടെതാണ് കരാര്‍.
എച്ച്ബിഒ അമേരിക്കയില്‍ സെപ്തംബറോട് കൂടെ ബോക്‌സിങ് സംപ്രേക്ഷണം നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ഡാസന്‍ സ്ട്രീമിങ് രംഗത്തേക്ക് വരുന്നത്. ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളിയെ കുറിച്ച് ഞങ്ങള്‍ക്കറിയാം. മെക്‌സിക്കന്‍ ബോക്‌സിങ് ചരിത്രത്തിലേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ തീവ്രപരിശ്രമങ്ങള്‍ നടത്തുമെന്നും കനേലോ അല്‍വാറെസ് പറഞ്ഞു.
ഡാസനുമായി കനേലോ കരാറിലേര്‍പ്പെട്ടത് അത്ഭുതത്തോടെയാണ് നീരീക്ഷകര്‍ നോക്കികാണുന്നത്. ഡിസംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് അല്‍വാറെസിന്റെ ആദ്യ മത്സരം. അഞ്ചുവര്‍ഷം നീണ്ടു നില്‍ക്കുന്ന കരാര്‍ ഡിസംബറില്‍ തുടങ്ങും.
Discussion about this post