ഓസ്‌ട്രേലിയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച ബോളിവുഡ് നടി പ്രീതി സിന്റയ്ക്ക് അബദ്ധം പറ്റി. ടീം ഇന്ത്യക്ക് ട്വിറ്ററിലൂടെ പ്രീതി ആശംസകള്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു. ‘ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മാച്ച് ജയിച്ച് ഏഷ്യന്‍ ടീമായി മാറിയ ഇന്ത്യയ്ക്ക് അഭിനന്ദനം എന്നായിരുന്നു പ്രീതിയുടെ ട്വീറ്റ്.
എന്നാല്‍, എന്നാല്‍ ഓസീസില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമല്ല ഇന്ത്യ. പരമ്പര ജയിക്കുന്ന ഏഷ്യന്‍ ടീമാണ്. ഇക്കാര്യം വ്യക്തമാക്കി പ്രീതിക്ക് മറുപടിയുമായി ട്വിറ്ററില്‍ ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ അബദ്ധം തിരിച്ചറിഞ്ഞ പ്രീതി ട്വീറ്റ് തന്നെ ഡീലിറ്റ് ചെയ്തു.
കളിയെക്കുറിച്ച് അറിയാത്തവരുടെ അബദ്ധമാണിതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും പറ്റാവുന്ന ചെറിയൊരു തെറ്റാണിതെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമ കൂടിയാണ് പ്രീതി. ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് തിരശ്ശീലയിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പരനേട്ടം സ്വന്തമാക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും പരമ്പര നേട്ടത്തിലെത്തിയിട്ടില്ലായിരുന്നു.
Discussion about this post