കുഞ്ഞ് പിറന്നതിന് പിന്നാലെ നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു; ബന്ധം തകർത്തത് മോഡലുമായുള്ള നെയ്മറിന്റെ രഹസ്യചാറ്റ്

റിയോ ഡി ജനൈറോ: ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർ ജൂനിയറും പങ്കാളിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിയും വേർപിരിഞ്ഞു. നെയ്മർ മറ്റൊരു ബ്രസീലിയൻ മോഡലുമായി നടത്തിയ രഹസ്യ ചാറ്റ് പുറത്തുവന്നതോടെയാണ് സോഷ്യൽമീഡിയയിൽ ബ്രൂണ വേർപിരിയുകയാണ് എന്ന കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നിരുന്നു. മാവിയെന്ന് പേരിട്ട കുഞ്ഞിന്റെ ചിത്രവും ഇരുവരും പങ്കിട്ടിരുന്നു. പിന്നാലെയാണ് മോഡലായ അലിൻ ഫാരിയാസുമായി നെയ്മർ നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്. അലിൻ ഫാരിയാസിനോട് സ്വകാര്യ ചിത്രങ്ങൾ നെയ്മർ ആവശ്യപ്പെട്ടുവെന്നാണ് സ്‌ക്രീൻഷോട്ടുകളിലുള്ളത്.

അതേസമയം, താനും നെയ്മറും തമ്മിൽ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളതെന്ന് ബ്രൂണ സാമൂഹികമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.


‘ഇത് ഒരു സ്വകാര്യ കാര്യമാണ്, പക്ഷേ നിരന്തരം വാർത്തകളും ഊഹാപോഹങ്ങളും തമാശകളും നിറയുന്നതിനാൽ, ഞാൻ ഒരു ബന്ധത്തിലല്ലെന്ന് നിങ്ങളെ അറിയിക്കുന്നു. ഞങ്ങൾ മാവിയുടെ മാതാപിതാക്കളാണ്, അത് മാത്രമാണ് ഞങ്ങളുടെ ബന്ധം’-എന്നാണ് ബ്രൂണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചത്.

ALSO READ- എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ

അതേസമയം ഫാരിയാസുമായുള്ള ചാറ്റ് വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന നിലപാടിലാണ് നെയ്മറെന്നാണ് റിപ്പോർട്ട്. 2012-ൽ റിയോ കാർണിവലിനിടെയാണ് ബ്രൂണയും നെയ്മറും അടുക്കുന്നത്. ആറുവർഷത്തെ പ്രണയത്തിനുശേഷം 2018-ൽ വേർപിരിഞ്ഞിരുന്നിരുന്നു. പിന്നീട് 2022-ൽ വീണ്ടും ഒന്നിക്കുകയായിരുന്നു.

Exit mobile version