കണ്ണൂര്‍: വ്യാജ രേഖ ഉണ്ടാക്കി വിദേശികളെ കളിപ്പിച്ച സെവന്‍സ് ടീമായ എഫ്‌സി കൊണ്ടോട്ടിക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി അസോസിയേഷന്‍. 2-1 -19 ന് മൊറയൂര്‍ അഖിലേന്ത്യാ സെവന്‍സില്‍ നടന്ന മത്സരത്തില്‍ ആയിരുന്നു ആള്‍മാറാട്ടം നടത്തിയത്. എന്നാല്‍ അന്നത്തെ മത്സരത്തില്‍ എഫ്‌സി കൊണ്ടോട്ടി പരാജയപ്പെട്ടു എങ്കിലും ആള്‍മാറാട്ടം നടത്തി എന്ന വിവരം ശ്രദ്ധയില്‍ പെട്ട സെവന്‍സ് അസോസിയേഷന്‍ നടപടി എടുക്കുക ആയിരുന്നു.
തുടര്‍ന്ന് ഈ രണ്ട് വിദേശ താരങ്ങളെയും ഈ സീസണ്‍ ഉടനീളം സെവന്‍സ് അസോസിയേഷന്‍ അംഗീകരിച്ച ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കി. കൂടാതെ ആള്‍മാറാട്ടം നടത്തിയ എഫ്‌സി കൊണ്ടോട്ടി ടീമിനെ മലപ്പുറം ജില്ലയിലെ തുവ്വൂര്‍, പാണ്ടിക്കാട്, തിരുരങ്ങാടി, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്നീ ടൂര്‍ണമെന്റില്‍ നിന്നും വിലക്കിയതായി അസോസിയേഷന്‍ അറിയിച്ചു.