അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് തീരാവേദനയാണ് ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. പകരം വീട്ടാനിറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകർക്ക് താങ്ങാനാവുന്നില്ല.
ഇതിനിടെയാണ് ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ് ലോകകപ്പ് കിരീടത്തിന് മുകളിൽ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഓസീസ് നായകൻ പാറ്റ് കമിൻസ് പങ്കിട്ട ചിത്രത്തിലാണ് മാർഷിന്റെ ഈ ‘ആറ്റിറ്റിയൂഡ്’ ചിത്രവും ഉള്ളത്.
അതേസമയം, മാർഷിന്റെ പ്രവർത്തി നെഞ്ചു തകർക്കുകയാണ് ആരാധകരുടെ. മാർഷിന്റെ നടപടി അനാദരവാണെന്ന് കാണിച്ച് നിരവധി പേരാണ് വിമർശിക്കുന്നത്. ഫൈനലിന് ശേഷം ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഹോട്ടൽമുറിയിലെത്തയിപ്പോഴുള്ള ചിത്രമാണിത്.
ജേതാക്കൾക്ക് ലഭിച്ച സ്വർണമെഡൽ കഴുത്തിണിഞ്ഞ തൂക്കിയ മാർഷ് കാലുകൾകൊണ്ട് മുൻപിൽവെച്ച ലോകകപ്പ് കിരീടത്തിൽ ചവിട്ടിയിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
Discussion about this post