മുംബൈ: 2023 ലോകകപ്പിന്റെ സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്ക്ക് ആശംസകള്‍ നിറയുകയാണ് സോഷ്യല്‍ ലോകത്ത്. ആദ്യ നാലു കളികളില്‍ പുറത്തിരുത്തിരിക്കേണ്ടിവന്ന താരം പിന്നീടുള്ള 6 കളികളില്‍ നിന്നും 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 7 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
ഇതിനിടെ ഷമിയുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിന്‍ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശുദ്ധമായ സ്‌നേഹം എന്ന കുറിപ്പോടെയാണ് ഹസിന്‍ വീഡിയോ പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഹസിന്‍ ഷമിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
‘ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകള്‍ എന്നെ തിരിച്ചറിയൂ. ‘എന്ന ഗാനവും വീഡിയോയിലുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഷമിയും ഹസിനും തമ്മില്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണ്. ഷമിക്കെതിരെ ഹസിന്‍ പരസ്യമായി പരസ്ത്രീബന്ധം ആരോപിച്ചതോടെ ഇരുവരും കടുത്ത ശത്രുതയിലുമാണ്. ഗാര്‍ഹിക പീഡനത്തില്‍ ഷമിക്കെതിരെ ഹസിന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്ക്ക് ആശംസകള്‍ ഇല്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്ബ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും കുറച്ചുകാലമായി വേര്‍പിരിഞ്ഞെങ്കിലും അവരുടെ വിവാഹമോചനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
Discussion about this post