കാല്‍പന്ത് കളിയുടെ വിശ്വകപ്പ് സൗദിയിലോ? 2034ല്‍ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

മെല്‍ബണ്‍: ലോകത്തിന്റെ ആകാക്ഷകള്‍ക്ക് അറുതിയാകുന്നു. 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് വേദി എവിടെയായിരിക്കുമെന്ന കാത്തിരിപ്പിന് ഒടുവില്‍ ഉത്തരമാവുകയാണ്. കാല്‍പന്തുകളിയുടെ വിശ്വകപ്പിന് ആതിഥ്യം വഹിക്കാന്‍ സൗദി അറേബ്യയ്ക്ക് നറുക്ക് വീഴുമെന്നാണ് പ്തീക്ഷിക്കപ്പെടുന്നത്.

സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് സാധ്യതയേറിയത്. ആതിഥ്യത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങള്‍ ബിഡിനായി മത്സരരംഗത്തില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചത്.

ഇതോടെ ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെ സൗദിക്ക് സാധ്യതകള്‍ തുറന്നത്. ഏഷ്യ, ഓഷ്യാനിയ മേഖലയില്‍നിന്ന് ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു. ഈ സമയത്താണ് ഓസ്‌ട്രേലിയയും സൗദിയും മത്സര രംഗത്തേക്ക് വന്നത്.
ALSO READ- സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ച് കളിച്ച് ക്രിസ്റ്റ്യാനോ; ഒടുവില് ട്രോളന്മാര്‍ക്ക് വിശ്രമം; സല്ലുവിനൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രമെത്തി!

അവസാന തീയതിക്ക് മുമ്പായാണ് 2034 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സാധ്യതകള്‍ തങ്ങള്‍ സജീവമായി പരിഗണിച്ചിരുന്നുവെന്നും എന്നാല്‍, അതിനുപകരം 2026ലെ ഏഷ്യന്‍ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രമിക്കുകയാണ് എന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചത്.


ഫുട്ബാള്‍ ഓസ്‌ട്രേലിയ (എഫ്എ) മേധാവി ജെയിംസ് ജോണ്‍സണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവില്‍ സൗദി മാത്രമാണ് ബിഡിനായി മത്സരരംഗത്തുള്ളത്.

കൂടാതെ, സൗദിയുടെ ആതിഥ്യശ്രമങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് ഓസ്‌ട്രേലിയ കൂടി ഉള്‍പ്പെടുന്ന ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) വ്യക്തമാക്കി.

Exit mobile version