പൂനെ: ഏകദിന ലോകകപ്പില്‍ പാകിസ്താനെ എട്ടാം തവണയും തോല്‍പ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. പാകിസ്താന് നേരിട്ട ഏക തോല്‍വി ഇന്ത്യയ്ക്കെതിരെയാണ്.
ഇപ്പോഴിതാ, വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നടി സെഹാര്‍ ഷിന്‍വാരി. ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ വാഗ്ദാനം.
ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ് എന്നായിരുന്നു നടിയുടെ പോസ്റ്റ്. എക്സിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ലോകകപ്പില്‍ ഇനി ഇന്ത്യയെ നേരിടണമെങ്കില്‍ പാകിസ്താന് കുറഞ്ഞത് സെമിയില്‍ എത്തണം.