ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്കാരത്തിന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്ലറ്റിനായുള്ള പുരസ്കാര നോമിനേഷന് പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്. ലോക അത്ലറ്റിക്സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയിരിക്കുന്നത്.
ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന് ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന് എല്‍ ബക്കാലിയുമാണ് നീരജിനൊപ്പം നോമിനേഷനിലുള്ള പ്രമുഖര്‍.
1500 മീറ്റര്‍-5000 മീറ്റര്‍ ചാമ്പ്യനായ നോര്‍വേയുടെ ജേക്കബ് ഇങ്കെംബ്രിറ്റ്സണ്‍, ലണ്ടന്‍-ചിക്കാഗോ മാരത്തോണ്‍ വിജയിയായ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം, ഡെക്കാലോണ്‍ ലോക ചാമ്പ്യന്‍ കാനഡയുടെ പിയേഴ്സ് ലെപേജ്.
100 മീറ്റര്‍-200 മീറ്റര്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ നോഹ ലൈല്‍സ്, 20-35 കിലോമീറ്റര്‍ റേസ് വാക്ക് ലോക ചാമ്പ്യനായ സ്പെയിനിന്റെ അല്‍വാരോ മാര്ട്ടിന്, ലോങ് ജമ്പ് ചാമ്പ്യനായ ഗ്രീക്ക് താരം മില്‍റ്റിയാഡിസ് ടെന്റാഗ്ലോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യന്‍ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോം എന്നിവരാണ് പുരസ്കാര പോരാട്ടത്തിലുള്ള മറ്റ് താരങ്ങള്‍.
ALSO READ- ശസ്ത്രക്രിയ നേരത്തെ നടത്താന്‍ 2000 രൂപ കൈക്കൂലി വാങ്ങി, ഡോക്ടറെ സസ്പെന്റ് ചെയ്തു, സംഭവം കാസര്‍കോട്
പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയാണ് നീരജ് ചോപ്ര ഈ സീസണ് അവസാനിപ്പിച്ചത്. ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സീസണിലെ മികച്ച ദൂരമായ 88.88 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം കരസ്ഥമാക്കിയത്. നേരത്തെ സീസണില്‍ ലുസൈല്‍ ഡയമണ്ട് ലീഗിലും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണം നേടിയിരുന്നു.