കാഠ്മണ്ഡു: നേപ്പാളില്‍ നടന്ന അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായി ഇന്ത്യന്‍ ടീം. ശനിയാഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. മാഗ്ലെന് താങ് കിപ്ഗെന് ഇരട്ട ഗോള്‍ നേടി. 64, 85 മിനിറ്റുകളിലാണ് താരം ഇന്ത്യയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
ബോക്സിന് പുറത്ത് നിന്ന് ഒരു വോളിയിലൂടെ ലക്ഷ്യം കണ്ട കിപ്ഗെന് ഇന്ത്യയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നാലെ 85-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിലൂടെ താരം ഇന്ത്യയുടെ ലീഡുയര്‍ത്തുകയായിരുന്നു.
ALSO READ-പൊന്നാനിയിൽ ഗർഭിണിക്ക് മാറി നൽകിയ സംഭവത്തിൽ കടുത്ത നടപടി, രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു; നഴ്സിന് സസ്പെൻഷൻ
ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്ത ഗൊയാരിയാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ച് കിരീടം ഉറപ്പാക്കിയത്.
Discussion about this post