ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീമിനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടി.
സ്വപ്നില്‍ കുശാലെ, ഐശ്വരി പ്രതാപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ വെള്ളിയും നേടി. പലക് ഗുലിയ സ്വര്‍ണവും ഇഷ സിങ് വെള്ളിയും നേടി. ഗെയിംസ് റെക്കോഡോടെയാണ് പലക് സ്വര്‍ണം നേടിയത്. 242.1 ആണ് താരം നേടിയത്.
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തില്‍ റെക്കോഡോടെ ചൈന സ്വര്‍ണം നേടി.
ഗെയിംസിലെ അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. ജാവലിന്‍ ത്രോയിലെ ഒളിംപിക്‌സ് ജേതാവ് നീരജ് ചോപ്ര ഉള്‍പ്പെടെ 65 അംഗ സംഘമാണ് ഇന്ത്യയ്ക്കായി ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. ഇതില്‍ 13 പേര്‍ മലയാളികളാണ്.
വനിത 400 മീറ്റര്‍ ഹീറ്റ്‌സ്, വനിതാ ഹാമര്‍ത്രോ, പുരുഷ 400 മീറ്റര്‍ ഹീറ്റ്‌സ്, വനിത ഷോട്ട്പ്പുട്ട് , 20 കിലോമീറ്റര്‍ നടത്തം എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മല്‍സരിക്കുന്നുണ്ട്. ആകെയുള്ള 48 ഇനങ്ങളില്‍ 38 ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങും.