അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങിയ തായ്ലാന്റ് പരിശീലകന് മിലോവന്‍ റഹേവാച്ചിനെ മാനജ്മെന്റ് പുറത്താക്കി.
തായ് ലാന്‍ഡ് നാഷണല്‍ ടീമുമായുള്ള കരാറില്‍ നിന്ന് റഹേവാച്ചിനെ പുറത്താക്കിയെന്ന് ഫാറ്റ് പ്രസിഡന്റ് സോമ്യോട്ട് പൂപാംമോഗ് പ്രസ്താവനയില്‍ അറിയിച്ചു. അസിസ്റ്റന്റ് പരിശീലകനായ സിരിസാക് യോദ്യാര്ത്തായ് ആണ് പുതിയ പരിശീലകന്. സെര്‍ബിയക്കാരനായ റഹേവാച്ച് 2017 ഏപ്രിലിലാണ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തായ്ലാന്ഡ് ഇന്ത്യയോട് പരാജയപ്പെട്ടത്. നായകന് സുനില്‍ ഛേത്രിയുടെ ഇരട്ടഗോളിന്റെ മികവിലാണ് ഇന്ത്യ തായ്ലാന്ഡിനെ തകര്‍ത്തത്.
Discussion about this post