ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി. തിങ്കളാഴ്ച രാവിലെയാണ് സജ്ഞന ഗണേശന് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. അംഗദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ബുമ്രയാണ് തങ്ങള്‍ മാതാപിതാക്കളായ കാര്യം പങ്കുവച്ചത്.
കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയില്‍ നിന്ന് മുംബൈയിലേയ്ക്ക് മടങ്ങിയിരുന്നു.
നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തില്‍ ബുമ്രയ്ക്ക് പകരം ഷമിയെ ടീമിലേയ്ക്ക് ഉള്‍പ്പെടുത്തി. ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറിലേയ്ക്ക് കടക്കാനായാല്‍ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.
ഒരു വര്‍ഷത്തോളം പരുക്കേറ്റ് ടീമിനു പുറത്തായിരുന്ന ബുമ്ര കഴിഞ്ഞ മാസം അയലന്‍ഡിനെതിരായ പരമ്പരയിലൂടെയാണ് തിരികെയെത്തിയത്. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്റായ ഏഷ്യാ കപ്പില്‍ താരം കളിച്ചുവരികയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മഴ വന്നതോടെ ഇന്ത്യയ്ക്ക് ബോള്‍ ചെയ്യാനായില്ല.
Discussion about this post