സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ മഴ കളിക്കുന്നത് മത്സരത്തിന്റെ ആവേശം ചോര്‍ത്തുന്നുണ്ടെങ്കിലും ചരിത്രത്തിലേക്ക് അടുക്കുന്ന ഇന്ത്യയ്ക്ക് ഇത് ആഘോഷത്തിന്റെ നിമിഷങ്ങള്‍ തന്നെയാണ്. മഴ വില്ലനായി എത്തിയ നാലാം ദിനത്തില്‍ മൈതാനത്ത് നൃത്തമാടി ഹാര്‍ദ്ദിക് പാണ്ഡ്യ ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ്.
സ്റ്റേഡിയത്തിലിരുന്നു ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിയുടെ പാട്ടിനൊത്താണ് ഹാര്‍ദ്ദിക്കിന്റെ രസകരമായ ചുവടുവെയ്പ്. ബൗണ്ടറി ലൈനിന് അരികിലായിരുന്നു പാണ്ഡ്യ ഫീല്‍ഡ് ചെയ്തിരുന്നത്. പാണ്ഡ്യയുടെ നൃത്തം ആരാധകരേയും ആവേശത്തിലാഴ്ത്തി. അവര്‍ കൈയ്യടിച്ചും പാട്ടു പാടിയും താരത്തെ പ്രോത്സാഹിപ്പിച്ചു. ടീമിലില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയതായിരുന്നു പാണ്ഡ്യ. മഴ മാറിയതിന് ശേഷമായിരുന്നു പാണ്ഡ്യ ഫീല്ഡിങിനെത്തിയത്.
ഇന്ത്യയ്ക്കായി പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലാണ്. പിന്നാലെ ഏഷ്യ കപ്പിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് താരം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.
#AUSvIND We love this guy! @hardikpandya7 doing a little dance to our Bharat Army chant for him.
.
.#BharatArmySongBook #BharatArmy #TeamIndia #12thMan #WinLoseOrDraw #COTI 🇮🇳 pic.twitter.com/XvS47RKv8J— The Bharat Army (@thebharatarmy) January 5, 2019
Discussion about this post