പാരിസ്: അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ലീഗിൽ നിന്നും സൗദി പ്രൊ ലീഗിലെക്ക് എന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി മെസി കരാർ ഒപ്പിട്ടെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ടു ചെയ്തത്. 544 മില്യൺ ഡോളർ കരാറെന്ന റെക്കോർഡ് തുകയ്ക്കാണ് മെസിയുടെ കൂടുമാറ്റമെന്നും സൂചനയുണ്ട്.
ഈ വർഷം ജൂൺ വരെയാണ് പിഎസ്ജിയുമായി മെസ്സിക്ക് കരാറുള്ളത്. ഫ്രഞ്ച് ക്ലബിൽ നിന്ന് മുൻ തട്ടകമായ ബാഴ്സലോണയിലേക്ക് മെസി കൂടുമാറും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് എഎഫ്പി റിപ്പോർട്ട് പുറത്തു വരുന്നത്.
നിലവിൽ പിഎസ്ജി താരമായ മെസി ക്ലബ്ബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ടീം മാനേജ്‌മെന്റുമായി അത്ര രസത്തിലല്ല താരം. നേരത്തെ പിഎസ്ജി ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി സൗദി യാത്ര നടത്തിയതിന് രണ്ടാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ഈ ാകാലത്ത് പരിശീലനവും ശമ്പളവും റദ്ദാക്കിയിരുന്നു.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ക്ലബിലേക്ക് പോയതിന് പിന്നാലെയാണ് മെസിയും സൗദിയിലേക്കെന്ന വാർത്തകൾ പ്രചരിച്ചിരുന്നുത്. ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബ്ബായ അൽ നസ്റിലെത്തിയത്.
No changes on Leo Messi situation. The decision will be made at the end of the season. 🇦🇷 #Messi
Al Hilal bid, on the table since April while Barça keep insisting to find a way with Financial Fair Play. https://t.co/FdifxWqwX4
— Fabrizio Romano (@FabrizioRomano) May 9, 2023
Discussion about this post