ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിക്കും, ഗൗതംഗംഭീറിനും, നവീന്‍ ഉള് ഹഖിനും വന്‍തുക പിഴ. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയും മത്സരശേഷവും പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശിക്ഷ.
വിരാട് കോഹ്ലിയും ഗംഭീറും മാച്ച് ഫീയായ നൂറ് ശതമാനവും പിഴ അടയ്ക്കണം. അതേസമയം, നവീന്‍ ഉള്‍ഹഖിന് അന്‍പത് ശതമാനമാണ് പിഴത്തുക. വിരാട് കോഹ്ലി ഒരു കോടി ഏഴ് ലക്ഷവും ഗംഭീര്‍ 25 ലക്ഷം രൂപയും നവീന്‍ ഉള്‍ഹഖ് 1.79 ലക്ഷവും പിഴയായി നല്‍കണം.
also read: വിവാഹചടങ്ങിനെത്തിയ 5 വയസുകാരന് ഓഡിറ്റോറിയത്തിലെ ഊഞ്ഞാലില്‍ നിന്ന് വീണു മരിച്ചു
ഗ്രൗണ്ടില്‍ വെച്ച് മത്സരശേഷമാണ് കോഹ് ലിയും ഗംഭീറും തമ്മില്രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ഒരു വിക്കറ്റ് തോല്‍വിയ്ക്ക്, ലഖ്നൗ ഏകന സ്റ്റേഡിയത്തില്‍ 18 റണ്‍സിന്റെ വിജയവുമായി കോഹ്ലിയും ടീമും പകരം വീട്ടുകയായിരുന്നു.
Discussion about this post