ദോഹ: ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് സോഷ്യല്‍മീഡിയ ഭരിച്ച ചിത്രമായിരുന്നു അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒന്നിച്ച് ചെസ് കളിക്കുന്ന ചിത്രം.
ഇരുതാരങ്ങളും ഒരു ചെസ്സ് ബോര്‍ഡിന് ഇരുവശവും ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. പ്രമുഖ ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ ക്യാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു പരസ്യചിത്രം പകര്‍ത്തിയത്. പ്രമുഖ ഫോട്ടോഗ്രാഫറായ ആനി ലെയ്ബോവിറ്റസ് ആണ് ഈ ചിത്രം എടുത്തത്.
ഇപ്പോഴിതാ ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്ന റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം പകര്‍ത്താന്‍ മെസിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.
മില്യണ്‍ കണക്കിന് പേരാണ് ചിത്രം ഏറ്റെടുത്തത്. തുടര്‍ന്ന് ഇരുതാരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 42 മില്യണ്‍ ലൈക്കാണ് റൊണാള്‍ഡോ പങ്കുവെച്ച ചിത്രം നേടിയത്.
ഇപ്പോഴിതാ, നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്.
രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ട അല്‍ നാസര്‍ ക്ലബ് താരത്തിന് നല്‍കുന്നത് 1770 കോടി രൂപയാണ് (200 മില്യണ്‍ ഡോളര്‍). പരസ്യവരുമാനം ഉള്‍പ്പടെയാണിത്. ഒരു ഫുട്ബോള്‍ താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പ്രതിഫലമാണിത്.
Discussion about this post