ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തു മെസ്സിയുടെ അർജൻ്റീന. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു അർജൻ്റീന ഒരു മത്സരം അകലെ കപ്പിനോട് അടുത്തു. ഇത് ആറാം തവണ ആണ് അർജൻ്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്.
2018ൽ ക്രൊയേഷ്യ തോൽപിച്ച് അർജൻ്റീനയുടെ ലോകകപ്പ് മോഹങ്ങൾ തകർത്തിരുന്നു.ഇത്തവണ അതെ നാണയത്തിൽ തിരിച്ച് അടിച്ചാണ് അർജൻ്റീന ഫൈനലിൽ കടന്നിരിക്കുന്നത്. ക്രൊയേഷ്യയുടെ നീക്കങ്ങളെ എല്ലാം തകർത്താണ് അൽബസെലസ്റ്റുകളുടെ വിജയം.
മെസ്സിയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 34ആം മിനുട്ടിൽ പെനൽറ്റി ഗോൾ ആക്കിയാണ് മെസ്സി അർജൻ്റീനക്ക് ആദ്യം മുൻതൂക്കം നൽകിയത്.
പിന്നാലെ രണ്ട് ഗോളുകൾ (39,69) കൂടി അടിച്ച് അൽവരെസ് അർജൻ്റീനയുടെ ലീഡ് ഉയർത്തുകയായിരുന്നു.
മെസിയുടെ ഈ മത്സരത്തിലെ ഗോളോടെ ലോകകപ്പിൽ ഏറ്റവും ഗോൾ നേടിയ അർജൻ്റീനൻ താരമായി മെസ്സി മാറി. 11 ഗോൾ നേടി ബാററിസ്ട്യൂറ്റയുടെ റെക്കോർഡ് ആണ് മെസ്സി തകർത്തത്.