ദോഹ:ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വിരമിക്കുമെന്ന് സൂചന. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് നെയ്മര്‍ ആലോചിക്കുന്നതായി വിവിദ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത് വേദനാജനകമായ നിമിഷമാണെന്നും രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന്ുമാണ് നെയ്മര്‍ പറയുന്നത്. ദേശീയ ടീമിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നില്ല, എന്നാല്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പ് നല്‍കുന്നുമില്ലെന്നാണ് നെയ്മര്‍ പറയുന്നത്.
ഉചിതമായത് എന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു വികാരമാണ്. ഈ നിമിഷത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും നെയ്മര്‍ പറയുന്നു.
അതേസമയം, സെമി പോലും കാണാതെ ബ്രസീല്‍ പുറത്തായതോടെ കരഞ്#ുതളര്ന്നാണ് നെയ്മര്‍ കളംവിട്ടത്. എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചിട്ടും ജയിപ്പിക്കാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു നെയ്മര്ഡ. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ പരാജയം.