ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി സെമിയിലെത്തുന്ന ആദ്യ ടീമായി ക്രൊയേഷ്യ. രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെ ക്രൊയേഷ്യ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ക്രൊയേഷ്യ സമനില ഗോള്‍ നേടുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എക്ട്രാ ടൈമിലാണ് ആദ്യ ഗോള്‍ പിറന്നത്. 106ാം മിനുട്ടില്‍ ലൂകസ് പക്വറ്റയുടെ അസിസ്റ്റില്‍ നിന്നാണ് നെയ്മര്‍ നിര്‍ണായക ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഗോള്‍ രഹിതം. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരുവര്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ കിക്ക് ഓഫ് മുതല്‍ കണ്ടത് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ഗോളിനായി ക്രൊയേഷ്യയുടെയും ബ്രസീലിന്റേയും നിരന്തര നീക്കങ്ങള്‍.
5ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്താന്‍ ബ്രസീലിന്റെ ആദ്യ ശ്രമം. ബോക്സിന്റെ അരികില്‍ നിന്ന് വിനീഷ്യസ് ഉതിര്‍ത്ത ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് കൈയ്യിലൊതുക്കി. ഗോളടിക്കാനുള്ള നല്ല അവസരമാണ് ബ്രസീലിന് നഷ്ടമായത്.
20 ാം മിനിറ്റില്‍ നെയ്മറിന്റെ ഷോട്ടും ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 30ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്ക്. ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ അപകടം വിതച്ചപ്പോള്‍ ബ്രസീല്‍ മെല്ലെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ക്രൊയേഷ്യന്‍ മുന്നേറ്റം തടയുന്നതിനിടെ ബ്രസീലിന്റെ ഡാനിലോയ്ക്ക് റഫറി മൈക്കല്‍ ഒലിവര്‍ മഞ്ഞക്കാര്‍ഡ് നല്‍കി. ഗോള്‍ നേടാനുള്ള ഇരുവരുടെയും ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നു.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ബ്രസീലിന് അനുകൂലമായി ഫ്രീ കിക്ക്. നെയ്മറിന്റെ ആ ഫ്രീകിക്കും ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി.
Discussion about this post