ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിച്ച് മെസ്സി

കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ബ്രസീലാണ് മറ്റൊരു ഫേവറിറ്റ് ടീം. നന്നായി കളിക്കുന്ന അവര്‍ ഇപ്പോഴും ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ്.

messi

ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സാധ്യത ടീമുകളില്‍ ഒന്ന് അര്‍ജന്റീന തന്നെയാണെന്നും എല്ലായ്‌പ്പോഴും തങ്ങളുടേത് മികച്ച ടീമുകളില്‍ ഒന്നാണെന്നും താരം പറയുന്നു. ആസ്‌ട്രേലിയക്കെതിരെ അത് ഞങ്ങള്‍ തെളിയിച്ചു. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ തെളിയിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു.

കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ബ്രസീലാണ് മറ്റൊരു ഫേവറിറ്റ് ടീം. നന്നായി കളിക്കുന്ന അവര്‍ ഇപ്പോഴും ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ്. സ്‌പെയിന്‍ ആണ് മറ്റൊന്ന്. ജപ്പാനോട് പരാജയപ്പെട്ടെങ്കിലും അവരില്‍നിന്ന് പന്ത് പിടിച്ചെടുക്കല്‍ പ്രയാസമാണ്. ദീര്‍ഘനേരം കളി അവരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അവരെ പരാജയപ്പെടുത്താന്‍ പ്രയാസമാണെന്നും മെസ്സി പറഞ്ഞു.

also read:സ്മൃതിലക്ഷ്മിക്ക് ഇനി സമാധാനത്തോടെ പഠിക്കാം..! സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് വാരിക്കോരി നല്‍കി കളക്ടര്‍ കൃഷ്ണ തേജയുടെ നന്മ

കിരീട ജേതാക്കളാകാന്‍ സാധ്യതയുള്ള മറ്റൊരു ടീം മികച്ച രീതിയില്‍ കളിക്കുന്ന ഫ്രാന്‍സ് ആണ്. ഏറെ പ്രതിഭാശാലികളുള്ള ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായതാണ് തന്നെ ഏറെ അമ്പരപ്പിച്ചെന്നും ലോകകപ്പ് എത്ര പ്രയാസമുള്ളതാണെന്ന് ഇത് തെളിയിക്കുന്നുവെന്നും മെസ്സി പറഞ്ഞു.

പ്രീ ക്വാര്‍ട്ടറില്‍ ആസ്‌ട്രേലിയക്കെതിരായ ജയത്തിന് പിന്നാലെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ഒരു ഗോള്‍ നേടിയ മെസ്സി മത്സരത്തില്‍ മിന്നിത്തിളങ്ങുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സ് ആണ് എതിരാളികള്‍.

Exit mobile version