ഖത്തറില്‍ ഓറഞ്ച് വസന്തം: യുഎസ്എയെ തകര്‍ത്ത് നെതര്‍ലാന്‍ഡ് ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ മറികടന്ന് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഗ്രൂപ്പ് എ ജേതാക്കളായ നെതര്‍ലാന്‍ഡ്‌സ്. ആദ്യാവസാനം പൊരുതിയ യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം.

മെംഫിസ് ഡീപേ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്‌സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്. യുഎസ്എയ്‌ക്കെതിരെ മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലും 81ാം മിനിറ്റിലുമാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേട്ടം.

നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപേയും ഡാലി ബ്ലിന്‍ഡുമാണ് ആദ്യ രണ്ടു തവണ യുഎസ്എയുടെ ഗോള്‍ വല തകര്‍ത്തത്. മൂന്നാമത് ഡന്‍സല്‍ ഡെംഫ്രൈസും നെതര്‍ലന്‍ഡ്സിനായി ഗോള്‍ നേടി.

Exit mobile version