ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്മാര്ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 60ാം മിനിറ്റില്‍ മാത്യു ലെക്കിയാണ് ആദ്യ ഗോള്‍ നേടിയത്. മെക്ക്ഗ്രീ നല്കിയ പന്ത് ഡെന്മാര്ക്ക് പ്രതിരോധനിരക്കാരെയും ഗോള്‍കീപ്പറെയും മറികടന്ന് ലെക്കി ഗോള്‍ ആക്കി മാറ്റി.
ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്മാര്ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്ലെയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരത്തിന്റെ 14-ാം ഗോളായിരുന്നു ഇത്.
അതേസമയം, ഫ്രാന്‍സിനെതിരെ ടുണീഷ്യന്‍ പട ഒരു ഗോള്‍ ലീഡ്. 58ാം മിനിറ്റില്‍ വഹ്ബി ഖസ്രി ടുണീഷ്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. ഗോള്‍ വീണതോടെ 63ാം മിനിറ്റില്‍ ഫ്രാന്‍സ് എംബാപ്പെയെ കളത്തിലിറക്കി. കോമാന് പകരമാണ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഇറങ്ങിയത്.
ഫ്രാന്‍സ്-ടുണീഷ്യ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ടുണീഷ്യന്‍ ആക്രമണങ്ങളാണ് കാണാനായത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ടുണീഷ്യയ്ക്ക് ഗോള്‍ നേടാനായില്ല.
Discussion about this post