മുബൈ: ആരാധകരോട് തുറന്നുപറച്ചിലുമായി ശ്രീശാന്ത്. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇപ്പോഴും അവഗണന. തന്റെ മക്കളുടെ സ്കൂള്‍ ഗ്രൗണ്ടില്‍ പോകാന്‍ പോലും അനുമതി ഇല്ലാത്ത വല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് താരം പറഞ്ഞു. തന്റെ വിലപ്പെട്ട ആറുവര്‍ഷമാണ് നഷ്ടപ്പെട്ടത്.
എന്നാല്‍ താന്‍ നിരപരാതിയാണെന്നാണ് താരം ആരാധകരോട് പറയുന്നത്. ബിസിസിഐ തനിക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ലെന്നും ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്സിങ് നടത്തിയ കുറ്റവാളികളാണെന്നും ശ്രീ ചൂണ്ടികാണിക്കുന്നു. എന്നാലും അവരൊക്കെ ഇപ്പോഴും നിര്‍ബാധം കളിക്കുമ്പോള്‍ തീര്‍ത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുന്നു.
അതേസമയം ക്രിക്കറ്റ് തനിക്ക് പ്രാണവായുവാണെന്നും രാജ്യത്തിനുവേണ്ടി ജേഴ്സിയണിയുക എന്നതില്‍പ്പരം അഭിമാനം തരുന്ന മറ്റൊന്നില്ലെന്നും. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ഹിന്ദി ബിഗ് ബോസില്‍ രണ്ടാം സ്ഥാനക്കാരനായ ശ്രീശാന്ത് മുംബൈയില്‍ മാധ്യമങ്ങളോട് പറയുകായിരുന്നു.
Discussion about this post