ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിന് പിന്നാലെ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. മുന്‍പത്തെ ലോകകപ്പ് പോലെ വീണ്ടും പരിക്കേറ്റിരിക്കുകയാണ് എന്നും കരിയറിലെ ഏറ്റവും കാഠിന്യമേറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും നെയ്മര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
വീണ്ടും ലോകകപ്പില്‍ പരിക്കേറ്റത് വേദനിപ്പിക്കുന്നതാണെന്നും താന്‍ പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ വിശ്വാസം അനന്തമാണെന്നും തിരിച്ചുവരുമെന്നുമാണ് നെയ്മര്‍ പറയുന്നത്.
ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ് നെയ്മര്‍ പുറത്തായിരുന്നു. കാലിന് പരിക്കേറ്റ നെയ്മറിന് ബ്രസീലിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കും കളത്തില്‍ ഇറങ്ങാനാകില്ല.
സെര്‍ബിയക്കെതിരായ മത്സരത്തിന്റെ രണ്ടാംപകുതിയില്‍ എതിര്‍ ടീമിലെ നിക്കോള മിലങ്കോവിച്ചുമായി കൂട്ടിയിടിച്ച് നെയ്മറിന് പരിക്കേല്‍ക്കുകയായിരുന്നു. വലതു കാല്‍ക്കുഴയ്ക്കാണ് പരിക്കേറ്റത്.
Discussion about this post