സ്വന്തം നാട് പോലെ പരിപാലിക്കും…! ലോകകപ്പ് ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍; കളികഴിഞ്ഞ് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം പെറുക്കിമാറ്റി

അച്ചടക്കത്തിന്റേയും പരിശ്രമത്തിന്റേയും ലോകസമാധാനത്തിന്റേയും മാത്രമല്ല വൃത്തിയുടേയും പ്രതീകങ്ങളാണ് തങ്ങളെന്ന് ജപ്പാന്‍ പൗരന്മാര്‍ തെളിയിക്കുന്നു.

JAPAN-

അല്‍ഖോര്‍: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍. കളിയ്ക്ക് ശേഷം ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം ക്ഷമയോടെ എടുത്തുമാറ്റി ലോകത്തിന് നല്ലൊരു പാഠമാകുകയാണ് ജപ്പാനില്‍ നിന്നെത്തിയ ഫുട്ബോള്‍ ആരാധകര്‍.

മത്സരത്തിന് ശേഷമാണ് കസേരകള്‍ക്കിടയിലൂടെ നടന്നുകൊണ്ട് നൂറിലേറെ വരുന്ന ജപ്പാന്‍ ആരാധകര്‍ മുന്നില്‍ കണ്ട എല്ലാ ഗ്ലാസുകളും കടലാസും തൊപ്പിയുമൊക്കെ പെറുക്കി പ്രത്യേക ബാഗില്‍ ശേഖരിച്ച് സ്റ്റേഡിയം അധികൃതരെ ഏല്‍പ്പിച്ചത്. അച്ചടക്കത്തിന്റേയും പരിശ്രമത്തിന്റേയും ലോകസമാധാനത്തിന്റേയും മാത്രമല്ല വൃത്തിയുടേയും പ്രതീകങ്ങളാണ് തങ്ങളെന്ന് ജപ്പാന്‍ പൗരന്മാര്‍ തെളിയിക്കുന്നു.

ALSO READ: നാല് സ്ത്രീകള്‍ ചേര്‍ന്ന് ഫാക്ടറി തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

ഓരോ ജപ്പാന്‍ പൗരനും സ്വന്തം നാട്ടിലെ ശീലം പുറത്തും തെളിയിക്കുമെന്ന സൂചന ഈ ചിത്രം നല്‍കുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം. ജപ്പാന്‍ ജനതയുടെ നല്ല ശീലങ്ങളെന്നും ലോകത്തിന് മാതൃകയാണെന്ന് ഫിഫ സംഘാടകരും അഭിപ്രായപ്പെടുന്നു.

ഞങ്ങള്‍ ഈ പ്രദേശത്തെ അത്രകണ്ട് ബഹുമാനിക്കുന്നു. ഇത്തരം ഇടങ്ങള്‍ വെറും കളിക്കളങ്ങള്‍ മാത്രമല്ല. മറിച്ച് ലോകത്തിന് മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന ഇടങ്ങളായി മാറണമെന്നും ഞങ്ങള്‍ സ്വന്തം നാട്ടില്‍ ഒരിക്കലും ചവറുകള്‍ വലിച്ചെറിയില്ല. മാലിന്യം കുന്നുകൂടാന്‍ അനുവദിക്കില്ല. ആ ശീലം ലോകത്തിലെവിടെയാണെങ്കിലും പാലിക്കുമെന്നും ജപ്പാന്‍ ആരാധകര്‍ പറഞ്ഞു.

മാദ്ധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ചിത്രം പകര്‍ത്തുന്നത് പോലെ ശ്രദ്ധിക്കാതെ തങ്ങളുടെ കടമയാണ് പരിസര ശുചീകരണം എന്ന് ജപ്പാന്‍ ആരാധകര്‍ തെളിയിക്കുകയായിരുന്നു. ഉദ്ഘാടന മത്സരത്തിന് എത്തിയ പതിനായിരക്കണക്കിന് കാണികളില്‍ ഈ സല്‍പ്രവൃത്തികൊണ്ട് ജപ്പാന്‍ പൗരന്മാര്‍ വ്യത്യസ്തരായി.

Exit mobile version