ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ അട്ടിമറി പരാജയത്തിന് പിന്നാലെ മുന്‍ചാംപ്യന്മാരായ ജര്‍മ്മനിക്കും തോല്‍വി. നാലുതവണ ലോകകപ്പ് നേടിയ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗുണ്ടോഗന്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍, 75ാം മിനിറ്റില്‍ റിറ്റ്‌സു ദോനും 83ാം മിനിറ്റില്‍ തകുമ അസാനൊയും ജപ്പാന് വേണ്ടി ജര്‍മന്‍ വല കുലുക്കി.
ഗ്രൂപ്പ് ഇയിലെ ആദ്യ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ പ്രതിരോധിച്ച് കളിച്ച ജപ്പാന്‍ മികച്ച അവസരങ്ങള്‍ മുതലെടുത്താണ് രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ജര്‍മനി ലീഡ് നേടുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ജപ്പാന്‍ ജയം പിടിച്ചടക്കിയത്.
അതേസമയം തന്ത്രം പിഴച്ചതാണ് ജര്‍മ്മനിക്ക് തിരിച്ചടിയായത്. 74 ശതമാനവും ബോള്‍ കൈവശം വെച്ചിട്ടും പരാജയം ഏറ്റുവാങ്ങുകയായിരുന്നു ജര്‍മ്മന്‍ പട