ഖത്തറിലെ ലൂസൈല്‍ മൈതാനത്ത് മെസ്സിയും സംഘവും സൗദിയോട് പരാജയം ഏറ്റുവാങ്ങിയത് ചരിത്രമായിരിക്കുയാണ്. തോല്‍വിയറിയാതെയുള്ള 36 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ്. 2019 ലെ കോപ അമേരിക്ക സെമിയില്‍ തോറ്റശേഷം അര്‍ജന്റീന ഒരു തോല്‍വിയറിയുന്നത് ഇന്നാണ്.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്റീന ലോകകപ്പിനെത്തിയത്. എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞ് 2021ലെ കോപയിലെ മുന്നേറ്റം. സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്‌കൊലാണിയുടെ ടീം നേടിയത്.
സൗദിയോടുള്ള തോല്‍വി അപ്രതീക്ഷിതമെന്ന് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ മെസി. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചുവരാനായില്ല. തോല്‍വി കയ്പ് നിറഞ്ഞതാണ്, അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മിശ്ശിഹാ ആരാധക ലക്ഷങ്ങളോട് പറഞ്ഞു.
Discussion about this post