ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ആവേശകരമായ മത്സരങ്ങള്‍. ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീനയുടെ മത്സരം ഇന്ന് അരങ്ങേറും. സൗദി അറേബ്യയാണ് മെസിയുടേയും കൂട്ടരുടേയും എതിരാളികള്‍.
മൂന്ന് മത്സരങ്ങളാണ് ഇന്ന് ലോകകപ്പില്‍ നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ അര്‍ജന്റീന ഇറങ്ങുന്ന മത്സരമാണ് ആദ്യത്തേത്. മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് നടക്കുക. പിന്നീട് 6.30 ന് നടക്കുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക്- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിലാണ് മെക്‌സിക്കോ പോളണ്ടിനെ നേരിടുന്നത്.
കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ വെയില്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു. 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്ല്‍ നേടിയ പെനല്‍റ്റി ഗോളാണ് സമനിലയിലാക്കിയത്.
Discussion about this post