ദോഹ: ഖത്തറില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ശേഷിക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ നിന്നും പുറത്തായി കരിം ബെന്‍സമ. ഖത്തര്‍ ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താകുന്ന മറ്റൊരു സൂപ്പര്‍താരമാവുകയാണ് കരിം.
ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് കരിം ബെന്‍സെമയ്ക്ക് പരിക്കേറ്റത്.
ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് കൂടിയായ താരത്തിന്റെ പരിക്ക് ഫ്രാന്‍സിന് തലവേദനയാവുകയാണ്. നേരത്തെ മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.
അതേസമയം, കഴിഞ്ഞതവണ ചാംപ്യന്മാരായ ഫ്രാന്‍സിന്റെ ടീമിലും കരിം ഉള്‍പ്പെട്ടിരുന്നില്ല. ബെന്‍സെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടീമിന് പുറത്താവുകയായിരുന്നു.
അതേസമയം, ഇത്തവണ ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച ബെന്‍സെമയെ ഫ്രാന്‍സ് പ്രതീക്ഷയോടെ കാണുന്നതിനിടെയാണ് ഈ തിരിച്ചടി.
Discussion about this post