കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എഫ്‌സി ഗോവയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പട ജയിച്ചു കയറിയത്.
42ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രിയോസ് ദയമാന്റകോസും 52ാം മിനിറ്റില്‍ ഇവാന്‍ കലിയൂഷ്‌നിയുമാണ് ബ്ലാസ്റ്റേഴ്‌സിന വേണ്ടി ഗോള്‍ കണ്ടെത്തിയത്.
സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ മനോഹര ക്രോസില്‍ 67ാം മിനിറ്റില്‍ നോഹ സദൗഇ ഗോവക്കായി ആശ്വാസ ഗോള്‍ നേടി.
മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദിനെയും കെപി രാഹുലിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. സൗരവ് മണ്ഡലിനു പകരമാണ് സഹല്‍ പ്ലേയിങ് ഇലവനിലെത്തിയത്.