ദോഹ: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ലോകകപ്പ് പ്രവചന സര്‍വ്വേ പ്രകാരം ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള 135 ഫുട്‌ബോള്‍ വിദഗ്ധര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ബ്രസീല്‍ കിരീടം നേടുമെന്ന പ്രവചനം.
നെയ്മര്‍ നയിക്കുന്ന മുന്നേറ്റനിരയും കാസിമിറോയുടെ നേതൃത്വത്തിലുള്ള മധ്യനിരയും തിയാഗോ സില്‍വ മുന്നില്‍ നില്‍ക്കുന്ന പ്രതിരോധ നിരയും ബ്രസീലിനെ കിരീടത്തിലെത്തിക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനവും യൂറോപില്‍നിന്നുള്ളവരാണ്. വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്ന് 15 ശതമാനവും തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് 10 ശതമാനം പേരും സര്‍വ്വേയില്‍ പങ്കെടുത്തു.
സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് പ്രവചിച്ചത്. അര്‍ജന്റീന ചാമ്പ്യന്‍മാരാവുമെന്ന് 15 ശതമാനംപേരും ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുമെന്ന് പതിനാല് ശതമാനംപേരും അഭിപ്രായപ്പെട്ടു. ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകളുടെ പിന്തുണ രണ്ടക്കത്തിലെത്തിയില്ല.
അതേസമയം, അവസാന രണ്ട് ലോകകപ്പിനും റോയിട്ടേഴ്‌സിന്റെ സര്‍വേഫലം തെറ്റിയിരുന്നു. 2010ല്‍ റോയിട്ടേഴ്‌സ് സര്‍വ്വേയില്‍ മുന്നിലെത്തിയ സ്‌പെയ്ന്‍ തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍. അവസാന മൂന്ന് ലോകകപ്പുകളിലും ചാമ്പ്യന്‍മാരെ കൃത്യമായി പ്രവചിച്ച ഇ.എ സ്‌പോര്‍ട്‌സ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന ഖത്തറില്‍ കിരീടം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
Discussion about this post