കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ആവേശത്തിന് തിരി കൊളുത്തി കോഴിക്കോട് പുള്ളവൂരിൽ ഉയർന്ന മെസി, നെയ്മർ കട് ഔട്ടുകൾ എടുത്ത് മാറ്റണമെന്ന നിർദേശത്തിന് പിന്നാലെ ആരാധകരെ വെല്ലുവിളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. പഞ്ചായത്ത് കട്ട് ഔട്ട് എടുത്ത് മാറ്റണമെന്ന് നിർദേശിച്ചത് ശ്രീജിത്ത് പെരുമനയുടെ ഇടപെടൽ കാരണം ആയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയും എന്ന് കാണിച്ചാണ് കട് ഔട്ട് എടുത്ത് മാറാൻ നിർദേശിച്ചത്. സംഭവത്തിൽ ആരാധകര് നിരാശരായി ഇരിക്കെ ആണ് ശ്രീജിത്തിൻ്റെ വെല്ലുവിളി.
ശ്രീജിത്ത് പേരുമനയുടെ കുറിപ്പ്:
കരിമണലൂറ്റലിന്റെ അതിഭീകരതയെ ഓർമ്മപ്പെടുത്തി ആലപ്പാട്ട് എന്ന ഗ്രാമം നിലനിൽപ്പിനായി കേഴുമ്പോൾ പശ്ചിമ ഘട്ടത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമേറിയ കബനിയിലെയും മറ്റു നദികളിലെയും മണലൂറ്റിനു തടയിട്ട് നദികളെ പുനരുജ്ജീവിപ്പിച്ച ഒറ്റയാൾ പോരാട്ടത്തിന് ഇന്ന് ‘ 6’ വയസ്സാകുന്നു.
ഓർമ്മയിൽ നിന്നും മായാതെ #പ്രധാനമന്ത്രിയുടെ മകന്റെ ആ ഫോൺ കോൾ <3 #കുമാരസ്വാമിഇന്ന് കോഴിക്കോട് പുഴയിൽ ഫുട്‌ബോൾ ആരാധനയുടെ പേരിൽ പ്ലാസ്റ്റിക്ക് ഫ്ലാക്സുകളും, സന്ദർശന ഭീകരതകളും, വാണിജ്യവത്കരണത്തിന്റെ തോന്ന്യയാസങ്ങളും കാണുമ്പോൾ ഇന്ന് ഞാൻ ചെയ്തത് ചെറുത്.....വെല്ലുവിളി എങ്കിൽ വെല്ലുവിളി ആ കട്ട് ഔട്ടുകൾ 3 ദിവസങ്ങളിൽ പെരുമന വലിച്ചെറിഞ്ഞിരിക്കും..മൂന്നു വർഷക്കാലം മുൻപ് യുദ്ധകാല അടിസ്ഥാനത്തിൽ നാട് നന്നാക്കാൻ അഹോരാത്രം ഇറങ്ങിത്തിരിച്ച നാളുകൾ, അനീതിക്കും, അഴിമതിക്കും തുടങ്ങി പ്രകൃതിസംരക്ഷണം വരെ സിരകളിൽ തിളച്ചുമറിയുന്ന സമയം. രാജ്യത്തു തന്നെ ഏറെ പൈതൃകമായി നിലകൊള്ളുന്ന ജൈവവൈവിധ്യ പ്രദേശമായ കബനിയിലും, അതിർത്തി പങ്കിടുന്ന കർണ്ണാടകത്തിലെയും നദികളിൽ നിന്നും മണലൂറ്റ് തകൃതിയായി നടക്കുന്ന കാലം.കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃത മണൽ ട്രക്കുകൾ ഇടതടവുകളില്ലാതെ ഒഴുകുന്നു. കേരളത്തിലെ നദികളിൽ നിന്നും മണലൂറ്റുന്നതു നിയന്ത്രിച്ചിട്ടുള്ളതിനാൽ അതിർത്തി പ്രദേശമായ കർണ്ണാടകയിൽ ആ സമയം വലിയ മണൽ മാഫിയകളുടെ കൊള്ളകൾ നടന്നുകൊണ്ടിരുന്നു. നമ്മുടെ ചെക്ക് പോസ്റ്റുകളിലാകട്ടെ അഴിമതിയും, കൈമടക്കും, മാമൂലുമൊക്കെയായി എല്ലാവിധ പിന്തുണകളും ഈ മാഫിയകൾക്ക് കയ്യഴിഞ്ഞു നൽകുകയും ചെയ്തിരുന്നു. കാര്യങ്ങൾ വ്യക്തമായി പഠിക്കാൻ തീരുമാനിച്ചപ്പോൾ ഹൃദയഭേദകമായ വസ്തുതകളാണ് അറിയാൻ സാധിച്ചത്. കർണ്ണാടകയിലെ പല നദികളും ആ സമയത്തിനകം മരണപ്പെടുകയോ, മരണാസന്നമാകുകയോ ചെയ്തിട്ടുണ്ട്. കബനിയാകട്ടെ അതിന്റെ സ്വാഭാവികത മുഴുവൻ കൈവിട്ട നിലയിലുമായിരുന്നു.അന്യ സംസ്ഥാന വിഷയമാണെങ്കിലും പ്രകൃതിസംരക്ഷണത്തിന്റെ ആദ്യ ഇടപെടൽ നദികളിൽ നിന്നുമാവണം എന്ന തിരിച്ചറിവാണ് ശത്രുക്കൾ പ്രബലരാണെന്നറിഞ്ഞിട്ടും, അനവധി വധഭീഷണികൾ ഉൾപ്പെടെ ഉണ്ടായപ്പോഴും നിയമ പോരാട്ടങ്ങളിൽ ഉറച്ചു നിന്നത്. ആ സമയങ്ങളിലെ കർണ്ണാടക യാത്രകൾ പലപ്പോഴും ഒളിച്ചും പാത്തുമായിരുന്നു. വില്ലേജ് ഓഫീസ് മുതൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുറ്റം വരെ നിരന്തരം കയറി ഇറങ്ങി. മാഫിയകളുടെ അച്ചാരം പറ്റുന്ന ഉദ്യോഗസ്ഥന്മാരിൽ നിന്നും ഒരിക്കൽപോലും അനുകൂല നിലാപാടൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.കേരളത്തിലെയും കർണാടകത്തിലെയും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിലെല്ലാം വിവരാവകാശ അപേക്ഷകൾ നൽകി പതിനായിരക്കണക്കിന് രൂപ കയ്യിൽ നിന്നും നൽകിയായിരുന്നു ഇതെല്ലാം. പലപ്പോഴും പല ആപ്പീസുകളിലെയും ആയിരക്കണക്കിന് ഫയലുകൾ പരിശോധിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്തു. വിവരങ്ങളുടെ പകർപ്പുകൾ ഉൾപ്പെടെ ലഭിച്ച ശേഷമുള്ള തുടർ പരാതികൾക്ക് ശക്തിയേറി.#അങ്ങനെയിരിക്കെയാണ് എന്റെ നിയമപോരാട്ടം അന്നത്തെ പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു മുൻ പ്രധാന മന്ത്രി ദേവഗൗഡയുടെ മകൻ എച് ഡി കുമാരസ്വാമിയുടെ ശ്രദ്ധയിൽ വരുന്നത്. ആരാണ് എങ്ങനെയാണ് ഈ വിവരങ്ങൾ അദ്ദേഹത്തെ അറിയിച്ചതെന്ന് ഇപ്പോഴും അവ്യക്തം. എന്റെ പോരാട്ടങ്ങൾക്കൊപ്പമുണ്ടായിരുന്ന വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ ഡയറക്ടർ മുത്തണ്ണയ്‌യുടെ കൈവശമുള്ള എന്റെ വിവരാവകാശ രേഖകൾ അദ്ദേഹത്തിന് കൈമാറി.അവിടെനിന്നുമാണ് കർണ്ണാടക നിയമസഭാ അരമണിക്കൂറിലധികം സ്തംഭിക്കുന്ന തരത്തിലും, വിവാദമായ ചർച്ചകളും ഞാൻ കൈമാറിയ രേഖകളിന്മേൽ സഭയിൽ നടക്കുന്നത്. അന്നൊരു സുപ്രഭാദത്തിലാണ് അറിയാത്ത ഒരു ഫോൺ നമ്പറിൽ നിന്നും കോൾ വന്നത്. മറുതലക്കൽ എച് ഡി കുമാര സ്വാമിയെന്നു പരിചയപ്പെടുത്തി. ഉറക്കപ്പിച്ചിൽ "പറയൂ" എന്ന് പറഞ്ഞതും പിന്നീട് മുൻ പ്രധാനമന്ത്രിയുടെ മകനാണെന്ന് തിരിച്ചറിഞ്ഞതും ഇപ്പോഴും ഓർമ്മയിലുണ്ട്. കാര്യങ്ങൾ വിശദമായി എന്നിൽ നിന്നും ആരാഞ്ഞു ഒടുവിൽ ആശ്ചര്യം ആവേശത്തിന് വഴിമാറിയ നിമിഷങ്ങൾ . എന്റെ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു ഒപ്പം ഞാൻ കൈമാറിയ രേഖകൾ സഹിതം ഇന്ന് സഭയിൽ അടിയന്തര പ്രമേയ ചർച്ചയുണ്ടാകുമെന്നറിയിച്ചത് ഇരട്ടിമധുരമായി.കേരളം കർണ്ണാടക തമിഴ്‌നാട് മണൽ മാഫിയകൾക്കെതിരെ വർഷങ്ങളെടുത്ത് ശക്തമായ തെളിവുകൾ ശേഖരിച്ചു കൊണ്ടാണ് ഒരുപാട് കാലമായ് തുടങ്ങിവെച്ച പോരാട്ടങ്ങൾ ഉച്ചസ്ഥായിൽ എത്തിച്ചത്. പലപ്പോഴും വധ ഭീഷണികളും, ആക്രമണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. മാസങ്ങളോളം കര്ണാടകയിലേക്ക് പ്രവേശിക്കാൻ പോലും സാധികാത്ത വിധ മാഫിയ സംഘങ്ങളുടെ കൊട്ടേഷനും, ഭീഷണികളും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചു നടത്താൻ സാധിച്ച പോരാട്ടത്തിനൊടുവിലാണ് കുമാരസ്വാമിയെ മുൻ നിർത്തി വലിയ ഇടപെടൽ സാധിച്ചതും തുടർന്ന് കേരളത്തിലേക്കുള്ള കള്ളക്കടത്ത് തടയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ CID അന്വേഷണവും പ്രത്യേക നിയമസഭ സമിതിയും രൂപികരിച്ചതും. മണല്‍ മാഫിയകളുടെ പ്രകൃതി ചൂഷണത്തിനെതിരെ രംഗത്ത് വരികയും രേഖകള്‍ സഹിതം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അത്തരമൊരു നടപടി സാധിച്ചത്. ജനതാദള്‍ (സെകുലര്‍ ) സഭാ നേതാവ് എച്ച് . ഡി. കുമാര സ്വാമിയാണ് കര്‍ണ്ണാടക നിയമ സഭയില്‍ കേരളത്തിലേക്കുള്ള മണല്‍ കള്ളകടത്ത് രേഖകള്‍ സഹിതം ഉന്നയിച്ചത്. തുടര്‍ന്ന് വിവിധ രേഖകളുടെയും ചിത്രങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ പ്രശനത്തില്‍ ഇടപെടണമെന്നും cid അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ സംസ്ഥാന PWD മന്ത്രി എച്ച്. സി. മഹാദേവപ്പക്ക് ഈ അനധികൃത മണല്‍ കടത്തില്‍ പങ്കുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മണിക്കൂറുകളോളം സഭ സ്തംഭിക്കുകയും പ്രതിപക്ഷം വോക്ക് ഔട്ട് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ‘ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ‘ അന്വഷണം പ്രഖ്യാപിച്ചത്. ഒരുമാസത്തിനകം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് CID ക്ക് നല്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കൂടാതെ കേരളത്തിലേക്കുള്ള മണല്‍ കടത്തു പഠിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എം എല്‍ എ മാരടങ്ങിയ പ്രത്യേക സമിതിയെയും പ്രഖ്യാപിച്ചതായി നിയമ പാര്‍ലിമെന്ററി കാര്യ മന്ത്രി ടി. ബി. ജയചന്ദ്ര നിയമ സഭയില്‍ അറിയിച്ചു. ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ അനധികൃത മണല്‍ കടത്തു തടയുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയും അറിയിച്ചു.വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങൾക് ശേഷം പലരും പിൻവാങ്ങുകയോ, ഭീഷണികൾക്ക് വഴങ്ങി സ്വാധീനിക്കപ്പെടുകയോ ചെയ്ത വിഷയത്തിൽ വലിയൊരു ഇടപെടൽ സാധിച്ചതും നദികളുടെ ജീവൻ വീണ്ടെടുക്കാൻ സാധിച്ചതും എന്റെ സാമൂഹിക ഇടപെടലുകളിൽ ഏറ്റവും സന്തോഷം നൽകിയ ഒന്നാണ്. കർണ്ണാടക നിയമ സഭ ഈ വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്തു. സി ഐ ഡി അന്വേഷണവും, വകുപ്പ് തല അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. ഒരുവേള റവന്യു മന്ത്രിയുടെ രാജിക്ക് വേണ്ടിപോലും മുറവിളികളുണ്ടായി. വാർത്തകൾ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ത്വരിതാന്വേഷണ റിപ്പോർട്ടിന്മേൽ മണൽ വരുന്നതിനും, കേരളത്തിലേക്ക് കടത്തുന്നതിനും നിരോധനമുണ്ടായി. ഇപ്പോഴും അന്വേഷണo തുടരുന്നു.. പക്ഷെ ഒരുപാട് പുഴകളുടെയും അരുവികളുടെയും ജീവൻ രക്ഷിക്കാനായി എന്ന ചാരുതാർഥ്യം നൽകുന്ന ആവേശം ചെറുതല്ല.അലാപ്പാട്ട് വിഷയം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഈ കാലയളവിലെ ഈ ഓർമ്മപ്പെടുത്തൽ നിങ്ങളിലെ പോരാട്ടത്തിന് അല്പമെങ്കിലും ഊർജ്ജം പകരാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ഇടപെടലുകൾ ആവശ്യപ്പെട്ട് നിരവധി സുഹൃത്തുക്കൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. നാടിനോടുള്ള അവരുടെ കരുതലിനും, തിരിച്ചറിവിന് എല്ലാ വിധ ഐക്യദാർട്യങ്ങളും പിന്തുണയും ഈ ഘട്ടത്തിൽ അറിയിക്കുന്നു. കൂടുതൽ ആഘാതങ്ങൾ സംഭവിക്കുന്നതിനുമുന്പ് ഈ വിഷയത്തെ എങ്ങനെ നിയമപരമായി നേരിടാം എന്നതിനെ കുറിച്ച് കര്ണാടകയിലുള്ള ഈ വിഷയത്തിൽ ഏറെ പരിചയ സമ്പത്തുള്ള ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണ്. ഒപ്പം കരിമണൽ ഗണനവുമായി ബന്ധപ്പെട്ട കമ്പനിയുടെ ഇടപാടുകളെ കുറിച്ചും അനുമതികളെക്കുറിച്ചും മറ്റ് പാരിസ്ഥിതിക വശങ്ങളെ കുറിച്ചും കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ആലപ്പാട് എന്ന ഗ്രാമത്തിൽ സമരരംഗത്തുള്ള എല്ലാവർക്കും എല്ലാവിധ പിന്തുണയും നല്കുന്നതിനോടൊപ്പം പോരാട്ടങ്ങളിൽ പങ്കുചേരുകയും ചെയ്യുമെന്നറിയിക്കട്ടെ.അഡ്വ ശ്രീജിത്ത് പെരുമന
Discussion about this post