കഴിഞ്ഞ ദിവസം നടന്ന നാപ്പോളി-ഇന്റര്‍- മിലാന്‍ മത്സരത്തിനിടെ നാപ്പോളി താരം കലിദു കൗലിബലിയെ ഇന്റര്‍മിലാന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ സംഭവം വളരെ വേദനാജനകമാണെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത് പിന്തുണയുമായി അര്‍ജന്റീന ഇതിഹാസവും മുന്‍ നാപോളി തരാം കൂടിയായ മറഡോണ രംഗത്തെത്തിയിരിക്കുന്നു. നാപോളിയില്‍ താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
1984-91 കാലഘട്ടത്തിലാണ് മറഡോണ നാപോളിക്ക് വേണ്ടി കളിച്ചത്. മറഡോണക്ക് പുറമെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ മൗറോ ഐകാര്‍ഡി എന്നിവരും കൗലിബലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വംശീയധിക്ഷേപത്തെ തുടര്‍ന്ന് ഇന്റര്‍ മിലാന്റെ അടുത്ത രണ്ടു മത്സരങ്ങളില്‍ നിന്ന് ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കൗലിബലിയെ കുരുങ്ങന്‍മാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം ഏതാനും ആരാധകര്‍ അധിക്ഷേപിക്കുകയായിരുന്നു. പലതവണ താരത്തിനു നേരെ ഇവര്‍ അലറി വിളിച്ചു.
നേരത്തെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും താരത്തിന്‍ പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. കൗലിബാലിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ജുവന്റസ് സൂപ്പര്‍ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post