മെല്‍ബണ്‍: അരങ്ങേറ്റ മത്സരത്തിനായി കളത്തിലിറങ്ങിയ മായങ്ക് അഗര്‍വാളിനേയും ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനേയും അപമാനിച്ച ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫെയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്കിന്റെ രഞ്ജി ട്രോഫി റെക്കോര്‍ഡുകളെ പരിഹസിച്ചാണ് ഒക്കീഫെ രംഗത്തെത്തിയത്.
പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണ്‍ ടെസ്റ്റിലെ ചരിത്ര വിജയം സ്വന്തമാക്കിയതിന് ശേഷം, ഗ്രൗണ്ടില്‍ കമന്റേറ്റര്‍ ഇസ ഗുഹയുടെ ചോദ്യത്തിന് മറുപടി നല്‍കവെ,’ഞങ്ങളുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് വിസ്മയകരമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. ഇന്ത്യയിലെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് സംവിധാനത്തിനാണ് മുഴുവന്‍ ക്രെഡിറ്റും’ എന്നാണ് കോഹ്‌ലി പറഞ്ഞത്.
ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഒക്കീഫെ മായങ്കിനെ പരിഹസിച്ചിരുന്നത്. നാട്ടില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ച്വറിയൊക്കെ അടിച്ചിട്ടുണ്ടെങ്കിലും അത് കാന്റീനിലെ വെയ്റ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും എതിരെയാണെന്നായിരുന്നു ഒക്കീഫെയുടെ പരിഹാസം. രഞ്ജി ട്രോഫിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയെ പരിഹസിച്ചായിരുന്നു ഒക്കീഫെയുടെ പരിഹാസം.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ ഒക്കീഫെ മാപ്പ് പറഞ്ഞിരുന്നു. മത്സരത്തിന്റെ സംപ്രേക്ഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ കത്തിലാണ് ഒക്കീഫെ ക്ഷമ പറഞ്ഞത്. നാക്കു പിഴ സംഭവിച്ചതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിനോട് അനാദരവില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് താനെന്നും ഒക്കീഫ് വിശദീകരിച്ചിരുന്നു. എങ്കിലും കോഹ്‌ലിയുടെ മറുപടി ഏറ്റെടുത്ത് ഒക്കീഫെയെ പരിഹസിച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.
"Our first class cricket is amazing … credit has to go to our first class setup back home."
– @imVkohli #AUSvIND pic.twitter.com/uq2wACoLjQ
— #7Cricket (@7Cricket) December 30, 2018
Discussion about this post