മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ താരമായി ഇന്ത്യന്‍ ബോളിങ് താരം ജസ്പ്രീത് ബൂംറ. മെല്‍ബണ്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ബൂംറയ്ക്ക്. ഒന്നാം ഇന്നിങ്സില്‍ ഓസീസ് ബാറ്റ്സ്മാന്മാരെ 151 റണ്‍സിന് തകര്‍ത്തത് ഇന്ത്യയുടെ ജസ്പ്രീത് ബൂംറയുടെ പന്തിന്റെ മൂര്ച്ചകൊണ്ടായിരുന്നു.
രണ്ട് ഇന്നിങ്സുകളിലുമായി ബൂംറ 9 വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സില്‍ 15.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി ആറു പേരെയാണ് ബൂംറ പുറത്താക്കിയത്. ബൂംറയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് കൂടി നേടിയാണ് ബൂംറ കരുത്ത് കാണിച്ചത്. 19 ഓവര്‍ എറിഞ്ഞ ബൂംറ 53 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്.
ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബോളറെന്ന റെക്കോഡും ഇതോടെ ബൂംറയുടെ പേരിലായി.
Discussion about this post