കേപ്പ് ടൗണ്‍: ലൈവ് പരിപാടിക്കിടെ വസ്ത്രം കീറിയാല്‍ എന്തായിരിക്കും അവസ്ഥ. ചിരിക്കുമോ അതോ കരയുമോ.. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടെലവിഷനിലെ തത്സമയ പരിപാടിക്കിടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി.
ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന്‍ ടെസ്റ്റിനിടെ ഉച്ചഭക്ഷണത്തിന് താരങ്ങള്‍ പിരിഞ്ഞ സമയത്ത് മൈതാനത്ത് വെച്ച് ഗ്രെയിം സ്മിത്തിനും അവതാരകന്‍ മാര്‍ക്ക് നിക്കോളസിനുമൊപ്പം സ്ലിപ്പിലെ ഫീല്‍ഡിംങിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ യിരുന്നു സംഭവം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ചും പിഴവ് പറ്റാനുള്ള സാധ്യതകളെക്കുറിച്ചുമായിരുന്നു വിശദീകരണം. ഇതിനിടെ ഒരു ക്യാച്ചെടുക്കുന്നതിന് അല്‍പം കൂടുതല്‍ കുനിഞ്ഞപ്പോഴാണ് പൊള്ളോക്കിന്റെ പാന്റിന്റെ പിന്‍ഭാഗം കീറിപ്പോയത്.
It's been all about split decisions at SuperSport park today 😂🏏 pic.twitter.com/v3SiCnInVQ
— SuperSport (@SuperSportTV) December 28, 2018
സംഭവം ലൈവായിരുന്നു അതോടെ എന്ത് ചെയ്യും എന്നായി പൊള്ളോകിന്. എന്നാല്‍ സ്മിത്തും അവതാരകനും ചിരിച്ചുതലകുത്തി മറിഞ്ഞു. പ്രേക്ഷകരും കാണുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിലുണ്ടായിരുന്ന ഒരാള്‍ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് കീറിയ പാന്റ് മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.
Thanks to the Proteas change room for the replacement pants , no more slip catching displays in suit pants!!🤭 pic.twitter.com/5zNc6HKFrl
— Shaun Pollock (@7polly7) December 28, 2018
ആദ്യമെന്ന് നാണം കെട്ടെങ്കിലും ധൈര്യം വിടാതെ തന്റെ കീറിയ പാന്റിന്റെ ചിത്രം പൊള്ളോക് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിംങ് റൂമില്‍ നിന്നും പകരം പാന്റ് ലഭിച്ചകാര്യവും ട്വീറ്റില്‍ പൊള്ളോക് കുറിച്ചു.
Discussion about this post