14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ തകർത്തു; തോമസ് കപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

ബാങ്കോക്ക്: ഇന്ത്യൻ കായിക ലോകത്തിന് അഭിമാന നേട്ടമായി തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് കന്നികിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്തൊനേഷ്യയെ തകർത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ 73 വർഷത്തെ ചരിത്രത്തിലെ തന്നെ ആദ്യ സ്വർണം സ്വന്തമാക്കി.

ചാമ്പ്യൻഷിപ്പിൽ ഉടനീളം ഇന്ത്യ കാണിച്ച സ്വപ്‌നക്കുതിപ്പ് ഒടുവിൽ കിരീടനേട്ടത്തിലേക്ക് എത്തുകയായിരുന്നു.

14 തവണ ചാമ്പ്യന്മാരായ ഇന്തൊനേഷ്യയെ ഫൈനലിൽ 3-0നാണ് ഇന്ത്യ തകർത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി വിജയം സമ്മാനിച്ചത്.

also read- വിജയ് ബാബുവിന് എതിരായ ബലാത്സംഗ പരാതി വ്യാജം; പിന്നിൽ കൊച്ചിയിലെ സിനിമക്കാർ: പരാതിയുമായി അമ്മ
സെമിയിൽ ഡെന്മാർക്കിനെ എസ്എച്ച് പ്രണോയ്‌യുടെ കരുത്തിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

Exit mobile version