ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതോടെ ഓസീസ് മുന്നായകന് സ്റ്റീവ് സ്മിത്ത് കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് ലഭിച്ച താരത്തിന് ബിപിഎല്‍ പച്ചക്കൊടി കാണിച്ചതോടെ കോമില്ല വിക്ടോറിയന്‍സിനായി ഇറങ്ങാന്‍ സാധിക്കും.
ജനുവരി 5നാണ് ലീഗ് ആരംഭിക്കുന്നത്. മറ്റു ഫ്രാഞ്ചൈസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്മിത്തിനെ കളിപ്പിക്കുന്നതില്‍ തുടക്കത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പ്ലേയേഴ്സ് ഡ്രാഫ്റ്റില്‍ നിന്നല്ലാതെ പുറത്ത് നിന്നൊരു താരത്തെ ടീമിലെടുക്കാന്‍ അനുവദിക്കണമെന്ന ക്ലബ്ബുകളുടെ ഉപാധി അധികൃതര്‍ അംഗീകരിച്ചതോടെയാണ് സ്മിത്തിന് ബംഗ്ലാദേശിലേക്ക് വഴി തുറന്നത്.
ഫെബ്രുവരി 8ന് അവസാനിക്കുന്ന ലീഗില്‍ സില്‍ഹറ്റ് സിക്സേഴ്സിന് വേണ്ടി ഡേവിഡ് വാര്‍ണറും ഇറങ്ങുന്നുണ്ട്. മാര്‍ച്ചിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് അഭ്യന്തര ടൂര്‍ണമെന്റുകളായ ഷെഫീല്‍ഡ് ഷീല്‍ഡിലും ബിഗ് ബാഷ് ലീഗിലും ഇരുവര്‍ക്കും വിലക്കുണ്ട്.
Discussion about this post