ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായികലോകം. ഹൃദയാഘാതമാണ് 52ാം വയസില്‍ വോണിന്റെ ജീവനെടുത്തത്.
അതേസമയം, വോണിന്റെ അവസാന ട്വീറ്റ് ആരാധകരുടെ കണ്ണ് നനയിക്കുകയാണ്. മരണത്തെ മുന്നില്‍ കണ്ടെന്ന പോലെ, ഓസ്ട്രേലിയയുടെ ഇതിഹാസ താരം റോഡ്നി മാര്‍ഷിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റാണ് നോവാകുന്നത്. മരണം പുല്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ വോണ്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
‘റോഡ് മാര്‍ഷ് ലോകത്തെ വിട്ടുപിരിഞ്ഞതില്‍ അതിയായി വിഷമിക്കുന്നു. അദ്ദേഹം ഓസ്ട്രേലിയയുടെ ഇതിഹാസ താരമാണ്. പുതിയ തലമുറയ്ക്ക് അദ്ദേഹം വലിയ പ്രചോദനമാണ്. ഓസ്ട്രേലിയയ്ക്ക് വേണ്ടി അദ്ദേഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആദരാഞ്ജലികള്‍ റോഡ്’- വോണ്‍ കുറിച്ചു.
Sad to hear the news that Rod Marsh has passed. He was a legend of our great game & an inspiration to so many young boys & girls. Rod cared deeply about cricket & gave so much-especially to Australia & England players. Sending lots & lots of love to Ros & the family. RIP mate❤️
— Shane Warne (@ShaneWarne) March 4, 2022
ഈ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ വോണും റോഡ് മാര്‍ഷിനൊപ്പം യാത്രയായി. വോണിന്റെ അവസാന ട്വീറ്റില്‍ മരണം വിഷയമായി എത്തിയത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന് വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസ്ട്രേലിയ്ക്ക് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന് 293 വിക്കറ്റും നേടി. കോവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്.
ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ് ഷെയ്ന്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയ്ന് തിളങ്ങിയിരുന്നു. 20 വര്‍ഷത്തോളം ക്രിക്കറ്റ് ലോകം ഷെയിന്റെ പ്രകടനം വാനോളം ആസ്വദിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റിലൂടെ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന് 2007ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ബൗളര്‍ കൂടിയാണ് ഷെയിന്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍നിന്ന് ആയിരത്തിലധികം വിക്കറ്റുകള്‍ നേടിയ താരം മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക കിക്കറ്ററാണ്.
Discussion about this post