ആറ്റുനോറ്റ് പിറന്ന പിഞ്ചോമന മരിച്ചതിന് പിന്നാലെ തണലായിരുന്ന അച്ഛന്റെ വിയോഗ വാർത്തയും; എല്ലാം ഉള്ളിലൊതുക്കി തളരാതെ രഞ്ജിയിൽ സെഞ്ച്വറി നേട്ടം കുറിച്ച് വിഷ്ണു

ന്യൂഡൽഹി: ജീവിതത്തിലെ നിർണായകമായ ഘട്ടത്തിൽ സ്വന്തം രക്തത്തിൽ പിറന്ന മകളും തന്നെ ആറ്റുനോറ്റ് വളർത്തിയ പിതാവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഒരു മനുഷ്യന്റെ മനോവ്യഥ പറഞ്ഞറിയിക്കാനാവാത്തതാണ്. പിതാവും ആദ്യത്തെ കൺമണിയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയിട്ടും തളരാതെ പോരാടി യഥാർഥ ക്രിക്കറ്ററുടെ പോരാട്ടവീര്യം കാണിച്ചിരിക്കുകയാണ് ബറോഡ താരമായ വിഷ്ണു സോളങ്കി.

രഞ്ജിയിൽ ബറോഡ ക്രിക്കറ്റ് ബോർഡിനായി കളത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് വിഷ്ണു സോളങ്കിക്ക് രണ്ടാഴ്ചയ്ക്കിടെ മകളേയും പിതാവിനേയും നഷ്ടമായത്. ഫെബ്രുവരി 10-നാണ് വിഷ്ണുവിന് ഒരു പെൺകുഞ്ഞ് പിറക്കുന്നത്. അച്ഛനായതിന്റെ സന്തോഷത്തിൽ മതിമറക്കാൻ പക്ഷെ വിധി അനുവദിച്ചില്ല. മണിക്കൂറുകൾക്കുള്ളിൽ ആ പിഞ്ചോമനയുടെ മരണ വാർത്തയായിരുന്നു വിഷ്ണുവിനെ തേടിയെത്തിയത്.

ഈ വിഷമത്തിൽ നിന്നും പുറത്തുകടക്കും മുൻപെ വിഷ്ണുവിനെ തേടി അടുത്ത ദുരന്തവാർത്തയുമെത്തി. തനിക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന അച്ഛനും ഈ ലോകംവിട്ട് പോയിരിക്കുന്നു. ഫെബ്രുവരി 27-നായിരുന്നു വിഷ്ണുവിന്റെ അച്ഛന്റെ വിയോഗം. രഞ്ജി ടീമിന്റെ ഭാഗമായ വിഷ്ണു വീഡിയോ കോൾ വഴിയാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്.

ALSO READ-‘മദ്യമോ ലഹരിയോ ഉപയോഗിച്ചിട്ടല്ല; കാലിലെ വേദനകൊണ്ട് കഴിച്ച പെയിൻകില്ലറിന്റെ സെഡേഷൻ മൂലമാണ്’ ഷൈൻ ടോം ചാക്കോയുടെ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

മകൾ മരിച്ചപ്പോൾ ബറോഡ ടീമിന്റെ ബയോ ബബിൾ വിട്ടാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ഈ വിഷമഘട്ടത്തിൽ ഭാര്യയ്ക്ക് കൂട്ടായി അവർക്കൊപ്പം നിൽക്കാൻ താരത്തിന് അനുവാദമുണ്ടായിരുന്നു. പിന്നീട് തന്റെ ഉപജീവനമാർഗമായ രഞ്ജി മത്സരങ്ങൾക്കായി ടീമിലേക്ക് തന്നെ താരം മടങ്ങിയിരുന്നു.

ALSO READ- മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ് പോലീസ് കസ്റ്റഡിയിവിരിക്കെ മരിച്ചു; ലോക്കപ്പ് മർദ്ദനമെന്ന് നാട്ടുകാർ; തിരുവല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം

ചണ്ഡിഗഡിനെതിരേ നടന്ന അടുത്ത മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു ആ നേട്ടം മകൾക്ക് സമർപ്പിക്കുകയും ചെയ്തു. മകളുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ സെഞ്ചുറി നേട്ടം. ഒടുവിലിപ്പോഴിതാ അച്ഛനും വിടവാങ്ങുമ്പോൾ താരത്തിന് മത്സരം ഉപേക്ഷിച്ച് പോരാനാകാത്ത അവസ്ഥയിലാണ്. അച്ഛന്റെ സംസ്‌കാര ചടങ്ങുകളിൽ വീഡിയോ കോളിലൂടെയാണ് വിഷ്ണു പങ്കെടുത്തത്. മാർച്ച് മൂന്നിന് ഹൈദരാബാദിനെതിരായ മത്സരത്തിനായി തയ്യാറെടുക്കുകയാണ് താരം.

Exit mobile version