മെല്‍ബണ്‍: അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. താരത്തിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു വിക്കറ്റിന് 115 എന്ന നിലയിലാണ്. 68 റണ്‍സുമായി മായങ്കും 33 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍ 8 റണ്‍സെടുത്ത വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് താരത്തിന്റെ കന്നി നേട്ടം. നേരത്തെ ആദ്യ രണ്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഓപ്പണര്‍മാരായിരുന്ന മുരളി വിജയ്ക്കും കെഎല്‍ രാഹുലിനും അര്‍ധ സെഞ്ച്വറി നേടാന്‍ കഴിഞ്ഞിരുന്നില്.
മായങ്ക് തന്റെ ഇഷ്ടതാരമായ വിരേന്ദര്‍ സെവാഗിന്റെ അതേ ശൈലിയിലാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കോച്ച് ഇര്ഫാന് സേട്ട് പറയുന്നു. വീരുവിന്റേതുപോലെ അക്രമാസക്തമായ ശൈലിയാണെങ്കിലും, അങ്ങനെ മുന്‍പിന്‍ നോക്കാതെ അലസമായി ഷോട്ട് സെലക്റ്റ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവക്കാരനല്ല മായങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ ഷോട്ടുകള്‍ക്ക് മുതിരാതെ പന്ത് ബാറ്റിലേക്ക് വരുന്നതിനെ ഇഷ്ടപ്പെടുന്ന ഒരു ടിപ്പിക്കല്‍ ഓപ്പണിങ് ബാറ്റ്സ്മാനാണയാള്‍. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളും ആസ്വദിച്ചു കളിക്കുന്ന സ്വഭാവമാണ് മായങ്കിന്റേത്.
മായങ്കിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണ്ണാവസരമാണ്. പൃഥ്വി ഷായുടെ മിന്നുന്ന പ്രകടനങ്ങള്‍ തുടക്കത്തില്‍ മായങ്കിനെ ഓപ്പണറായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നിരുന്നാലും അവിചാരിതമായി പൃഥ്വിക്കേറ്റ പരിക്കും, മറ്റ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിന്റെയും മുരളി വിജയിന്റെയും മോശം പ്രകടനവുമാണ് ഇപ്പോള്‍ ഈ അവസരം മായങ്കിന് തേടി എത്തിയത്.
Discussion about this post