മുംബൈ: മുംബൈയില്‍ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. വൈഭവ് കേസര്‍ക്കര്‍ എന്ന 24കാരനാണ് മരണപ്പെട്ടത്.
മധ്യമുംബൈയിലെ ഭന്ദൂപില് ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ആദ്യം വേദന വന്നിട്ടും ബാറ്റിങ് തുടര്‍ന്ന കേസര്‍ക്കറിനെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മത്സരത്തിന്റെ തത്സമയ സംപ്രേഷണം യൂട്യൂബില്‍ ഉണ്ടായിരുന്നു. നെഞ്ച് തടവിക്കൊണ്ട് ഗ്രൗണ്ടില്‍ നിന്നും തിരിച്ചുകയറുന്ന കേസര്‍ക്കര്‍ തിരിച്ചുകയറുന്ന ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മുംബൈയിലെ ഗാവോന്ദേവി ടീമംഗമായ കേസര്‍ക്കാര്‍ പ്രാദേശിക ക്രിക്കറ്റിലെ മികച്ച താരമായിരുന്നു.
Discussion about this post