ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ-ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു.
സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ പിൻഗാമിയായിട്ടാണ് ഗാംഗുലി ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. പദവിയിൽ ഒമ്പത് വർഷമിരുന്ന് മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ഗാംഗുലി വിരമിച്ച ശേഷം ക്രിക്കറ്റ് ഭരണരംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2015-2019 കാലഘട്ടത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്‌ടോബറിലാണ് ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post