ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടത്തിൽ ഒടുവിൽ മുത്തമിട്ട് കരുത്തരായ ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ഓസീസിന്റെ കന്നി കിരീട ധാരണം. ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു.
മിച്ചൽ മാർഷ് (50 പന്തിൽ നിന്നും 77), ഡേവിഡ് വാർണർ ( 38 പന്തിൽ നിന്നും 53) എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഓസീസിന് തകർപ്പൻ ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ന്യൂസിലാൻഡ് നായകൻ വില്യംസണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് 173 റൺസെന്ന പൊരുതാവുന്ന സ്‌കോർ പടുത്തുയർത്തിയത്. 48 പന്തിൽ നിന്നും 85 റൺസെടുത്താണ് നായകൻ പൊരുതിയത്. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. എന്നാൽ ഓസീസ് കരുത്തിനെ തളയ്ക്കാൻ ഈ സ്‌കോർ പര്യാപ്തമായിരുന്നില്ല.
Discussion about this post