ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബ്രസീലിന് മങ്ങിയ ജയം; മെസിയില്ലാതെ തലതാഴ്ത്തി അര്‍ജന്റീന; വീഡിയോ

ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീലിന് ഒടുവില്‍ വിജയം.

ജിദ്ദ: ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീലിന് ഒടുവില്‍ വിജയം. ഏഷ്യയില്‍ നടന്ന അമേരിക്കന്‍ ശക്തികളുടെ പോരാട്ടത്തില്‍ നെയ്മര്‍ തകര്‍ത്തടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പ്പിച്ചത്.

ഇഞ്ചുറി ടൈമില്‍ നെയ്മറുടെ കോര്‍ണറില്‍ മിറാന്‍ഡയാണ് ബ്രസീലിന് വിജയഗോള്‍ സമ്മാനിച്ചത്. സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസി ഇല്ലാതെയിറങ്ങിയ അര്‍ജന്റീന ആദ്യപകുതിയില്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാംപകുതിയില്‍ കളി ആവേശത്തിലെത്തി.

നെയ്മര്‍ കളംനിറഞ്ഞ് കളിച്ചപ്പോള്‍ പലപ്പോഴും അര്‍ജന്റീനന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. എന്നാല്‍ ഗോള്‍ മാത്രം വിട്ടുനിന്നു.

Exit mobile version