ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ നാണക്കേടായ ലോകകപ്പ് വനിതാ ട്വന്റി-ട്വന്റിക്കിയെയുണ്ടായ വിവാദത്തിനുശേഷം പ്രതികരണവുമായി ഇന്ത്യന്‍ വനിതാ താരം മിതാലി രാജ്. സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും ഇനി ക്രിക്കറ്റിലേക്ക് വീണ്ടും ശ്രദ്ധേകേന്ദ്രീകരിക്കുകയാണെന്നും മിതാലി പറഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തിനായുള്ള ടീമിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് മിതാലി മാധ്യമങ്ങളെ നേരിട്ടത്.
ടീം മുന്‍ പരിശീലകന് രമേഷ് പവാര്‍ മിതാലി രാജിനെ ഒതുക്കാന്‍ ശ്രമിച്ചെന്നാണ് ഉയര്‍ന്ന ആരോപണം. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലിയെ കളിപ്പിച്ചിരുന്നില്ല. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനുശേഷമാണ് പരിശീലകന് തന്നെ അവഗണിക്കാന്‍ ശ്രമിച്ചതായികാട്ടി മിതാലി ബിസിസിഐയ്ക്ക് പരാതി നല്‍കിയത്. കാലാവധി അവസാനിച്ചശേഷം പവാറിനെ ഒഴിവാക്കുകയും ചെയ്തു.
മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യുവി രാമനാണ് പുതിയ പരിശീലകന്. പവാറിനെ വീണ്ടും പരിശീലകനാക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല.
Discussion about this post