തിരുവനന്തപുരം: നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് എത്തി. മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെയും ചാരുലതയുടെയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ദ്രാവിഡ് എത്തിയത്. വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ ഒരുക്കിയ വിരുന്നിലാണ് ശിഷ്യന് ആശംസകളുമായി ദ്രാവിഡ് എത്തിയത്.
ശനിയാഴ്ച രാവിലെയായിരുന്നു സഞ്ജുവും തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയും തമ്മിലുള്ള വിവാഹം. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം ഇക്കഴിഞ്ഞ സെപ്തംബറില്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു വെളിപ്പെടുത്തിയിരുന്നു. രണ്ട് മാസം മുന്‍പ് വിവാഹ നിശ്ചയവും നടത്തി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുനേപോള് സഹപാഠിയായിരുന്നു ചാരുലത. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എംഎ (എച്ച്ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത.
17 വയസുള്ളപ്പോള്‍ ഐപിഎല്‍ ക്ലബ്ബ് രാജസ്ഥാന് റോയല്‍സില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണ് സഞ്ജു കളിച്ചിരുന്നത്. പിന്നീട് പരിശീലകനായപ്പോഴും അദ്ദേഹത്തിനു കീഴില്‍ കളിക്കാന്‍ സാധിച്ചു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലും ദ്രാവിഡിന്റെ പരിശീലനത്തിലാണ് സഞ്ജു കളിച്ചത്.